Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ നിഷേധ നിലപാട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - കേന്ദ്രത്തിന്റെ നിഷേധ നിലപാട് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വഴി ഒട്ടേറ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുകയെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വന്‍കിട അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 904 പദ്ധതികള്‍ക്കായി 2021 മെയ് വരെ 65,363 കോടി 11 ലക്ഷം രൂപയാണ് കിഫ്ബി മുഖാന്തരം അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News