തിരുവനന്തപുരം- മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് പോലീസ്. കാട്ടാക്കടയിലാണ് സംഭവം. അറസ്റ്റിലായ കിച്ചു നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. പ്രതിയ്ക്കായി കാട്ടാക്കട പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.രണ്ട് ദിവസത്തേയ്ക്കാണ് അപേക്ഷ നല്‍കുക. പാമ്പിനെ ലഭിച്ചതില്‍ കൂട്ടുപ്രതികളുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം നടത്തും.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം . മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കഴിഞ്ഞ ദിവസം തന്നെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.