കൊച്ചി - ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താനായി ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. അതിന് ശേഷം ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ബുള്ളറ്റിന്‍ പുറപ്പെടുവിച്ചേക്കും കരള്‍ രോഗത്തിന് കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ ന്യുമോണിയ ബാധിച്ചത് രോഗാവസ്ഥ ഗുരുതരമാക്കി. ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാകുകയായിരുന്നു.