ദോഹ-വിമാനം വൈകലും യാത്ര മുടങ്ങലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ആവര്‍ത്തിക്കുന്നു. സുപ്രധാനമായ പല ചടങ്ങുകളിലും പങ്കെടുക്കേണ്ടവരടക്കം നിരവധി പേരാണ് ഇത്തരം നടപടിയില്‍ പ്രയാസപ്പെടുന്നത്. വിശ്വസിച്ച് ടിക്കറ്റെടുക്കാന്‍ പറ്റാത്ത രൂപത്തിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ മാറുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.25ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുടങ്ങിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന ശേഷമാണ് യാത്രക്കാരെ ഹോട്ടലുകളിലേക്കും താമസസ്ഥലത്തേക്കും തിരിച്ചയച്ചത്. കഴിഞ്ഞ മാസവും ഇതേ രൂപത്തില്‍ വിമാനം മുടങ്ങിയിരുന്നു.
സാങ്കേതിക തകരാറാണ് കാരണമെന്നും വിമാനം ഇന്ന് പുറപ്പെടുമെന്നുമാണ് വിവരം.