Sorry, you need to enable JavaScript to visit this website.

വധശ്രമക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത  ബി.ജെ.പിക്കാരനായ പ്രതി രക്ഷപ്പെട്ടു 

കണ്ണൂര്‍-വധശ്രമക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി രക്ഷപ്പെട്ടതിനെ ചൊല്ലി സി.പി.എം പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകനായ അനിലാണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ ബി.ജെ.പി - പോലീസ് ഒത്തുകളിയെന്ന് ആരോപിച്ച് സി.പി.എം രംഗത്ത് വന്നു.കണ്ണൂര്‍ മൂഴക്കുന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച് കേസിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രാത്രി പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ഇറങ്ങിയ പ്രതി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Latest News