ദുബായ്- എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ ഈജിപ്ഷ്യന്‍ പ്രവാസി ഗേസര്‍ അഹമ്മദലി രണ്ടാം സമ്മാനമായ 250,000 ദിര്‍ഹം നേടി, മെഗാ7 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് െ്രെപസ് ഒരു നമ്പറിന്റെ വ്യത്യാസത്തിനാണ് നഷ്ടപ്പെട്ടത്.
അതേസമയം, ഫാസ്റ്റ്5 റാഫിള്‍ നറുക്കെടുപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ ഹമീദും അതിരെക് ഗുപ്തയും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഗ്രേസ് റോക്ക് ബല്‍ബ്യൂനയും യഥാക്രമം 75,000, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം നേടി.
ഹൈദരാബാദില്‍ നിന്നുള്ള 42കാരനായ സ്‌റ്റോര്‍കീപ്പര്‍ അബ്ദുള്‍ ഹമീദിന് മൂന്ന് എമിറേറ്റ്‌സ് നറുക്കെടുപ്പ് ഗെയിമുകളില്‍നിന്ന് മൊത്തത്തില്‍ 100,000 ദിര്‍ഹം ലഭിച്ചു.
ഇരുപതുകളുടെ തുടക്കത്തിലാണ് അബ്ദുള്‍ ഹമീദ് യു.എ.ഇയിലെത്തിയത്. വെറും 600 ദിര്‍ഹം ശമ്പളത്തില്‍ തന്റെ ആദ്യ ജോലി ആരംഭിച്ച അദ്ദേഹം വിവാഹിതനും മൂന്ന് പെണ്‍മക്കളുടെ പിതാവുമാണ്.