സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതില്‍ കേന്ദ്രമന്ത്രി വി, മുരളീധരന്റെ പ്രതികരണം. 'മിത്തിനെ മുത്താക്കാന്‍' എന്തിനാണ് ഷംസീറേ ലക്ഷങ്ങളെന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും വി. മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സി.പി.എം ആദ്യം അവസാനിപ്പിക്കട്ടെയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
തീവ്രവാദികളെ പ്രീണിപ്പിക്കാന്‍, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കുകയും വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കുന്നതുമാണ് സി.പി.എമ്മിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.