Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈബ്രറികളില്‍ സംഘ് പരിവാര്‍ പുസ്തകം നിറയുമോ, കേരളത്തിന് ആശങ്ക

തിരുവനന്തപുരം- ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിന് കീഴില്‍ രാജ്യത്തുടനീളമുള്ള ലൈബ്രറികള്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കേരളത്തിന് ആശങ്ക. ലൈബ്രറികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള വിപുലമായ അജണ്ടയുടെ ഭാഗമായാണ് പലരും ഈ നീക്കത്തെ കാണുന്നത്.

രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ പോലുള്ള ദേശീയ സ്ഥാപനങ്ങളില്‍നിന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സിലിനും വ്യക്തിഗത ലൈബ്രറികള്‍ക്കുമുള്ള ഫണ്ടുകളും ഗ്രാന്റുകളും നിയന്ത്രിക്കാന്‍ ഇതോടെ കേന്ദ്രത്തിന് കഴിയുമെന്ന് കേരള ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരപരിധിയുള്ള ലൈബ്രറികളെ കണ്‍കറന്റ് ലിസ്റ്റില്‍ കൊണ്ടുവരുന്നതിനുള്ള ബില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വിദ്യാഭ്യാസം ഇതിനകം കണ്‍കറന്റ് ലിസ്റ്റിന് കീഴിലാണ്.

ഇത്തരമൊരു നിയമം നടപ്പാക്കിയാല്‍ സംഘപരിവാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും മധു പറഞ്ഞു. 'ശാസ്ത്രീയ ചിന്തയെയും യുക്തിസഹമായ ചിന്തയെയും കുറിച്ചുള്ള പുസ്തകങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് നീക്കം ചെയ്യും. ഭാവി തലമുറകള്‍ കഷ്ടപ്പെടും- 'അദ്ദേഹം പറഞ്ഞു.

ലൈബ്രറി സംവിധാനത്തിലൂടെ വിജ്ഞാന വ്യാപനത്തിന്റെ നിയന്ത്രണം കവര്‍ന്നെടുക്കാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വഴിതിരിച്ചുവിടാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

നമുക്ക് കേരളത്തില്‍ മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു ലൈബ്രറി സംവിധാനമുണ്ട്, അത് ആഗോള മാതൃകയായി വര്‍ഷങ്ങളായി വികസിച്ചതാണ്. ലൈബ്രറികള്‍ ഒരു സംസ്ഥാന വിഷയമാണ്, കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ചെറുക്കേണ്ടതുണ്ട്, 'അവര്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഗ്രന്ഥശാലകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 46,746 പബ്ലിക് ലൈബ്രറികളില്‍ 9,515 എണ്ണവുമായി കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികളടക്കം സംസ്ഥാനത്ത് 14,000 ലൈബ്രറികള്‍ ഉണ്ടെന്നാണ് കണക്ക്.

 

Latest News