Sorry, you need to enable JavaScript to visit this website.

മുറിയിലേക്ക് പാമ്പിനെ കയറ്റിവിട്ട് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

തിരുവനന്തപുരം- കൊലപാതകത്തിന് പാമ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ച യുവാവ് കാട്ടാക്കടയില്‍ പിടിയില്‍. ഉത്ര വധക്കേസിനെ അനുസ്മരിപ്പിക്കുന്ന സംഭവത്തില്‍ കിച്ചു എന്ന ഗുണ്ട് രാവു ആണ് പിടിയിലായത്.
അമ്പലത്തിന്‍കാല സ്വദേശി രാജുവിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് രാജുവിനോട് ദേഷ്യം തോന്നാന്‍ കാരണം.
ജനലിലൂടെ പ്രതി പാമ്പിനെ രാജുവിന്റെ മുറിയിലേക്ക് എറിയുകയായിരുന്നു. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചു.

 

Latest News