കൊല്ലം- വിചാരണക്കെത്തിച്ച സ്‌ഫോടനക്കേസിലെ പ്രതികള്‍ കൊല്ലം ജില്ല കോടതിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. 2016 ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളായ അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.
ഇവരെ ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍നിന്ന് ഇന്ന് വിചാരണയ്ക്കായി കൊല്ലം ജില്ല കോടതിയില്‍ എത്തിക്കുകയായിരുന്നു. ഇവരെ ആന്ധ്ര ജയിലില്‍നിന്ന് തിരുവനന്തപുരം ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എഴുതുന്നതിനിടെയാണ് പ്രതികള്‍ കോടതിയില്‍ അക്രമം കാണിച്ചത്.
പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസും ആന്ധ്ര പോലീസും ചേര്‍ന്ന് പ്രതികളെ നിയന്ത്രിക്കുകയും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയുമായിരുന്നു.