Sorry, you need to enable JavaScript to visit this website.

കാണാതായ സ്‌കൂൾ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ - കായംകുളത്ത് കാണാതായ സ്‌കൂൾ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനി അന്നപൂർണയെ(14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
ഇന്നലെ രാത്രി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്ന് കായംകുളം കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് സമീപത്തുള്ള അതിർത്തിച്ചിറയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കലൽ കോളജിലേക്ക് മാറ്റി.
 ഇന്നലെ വൈകീട്ട് വീട്ടിൽ വച്ച് കുട്ടി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
 

Latest News