മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായത്തോടെ തുടര്‍ പഠനത്തിന് അവസരമൊരുക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല

കണ്ണൂര്‍ - മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും സാമ്പത്തിക സഹായവും നല്‍കി തുടര്‍ പഠനത്തിന് അവസരമൊരുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് സൂപ്പര്‍ ന്യൂമറിയായി പ്രവേശനം നല്‍കും.  രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായെത്തുന്നത്. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളെല്ലാം കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഹാജരാക്കിയാല്‍ മതിയെന്നും കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഫ് രവീന്ദ്രന്‍ പറഞ്ഞു.

 

Latest News