Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തവെ ബാങ്ക് വിളി കേട്ടില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം - സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തവെ ബാങ്ക് വിളി കേട്ടില്ലെന്നും പള്ളികളില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെന്‍സായാണ് സൗദി അറേബ്യ കാണുന്നതെന്നുമുള്ള വിവാദ പ്രസ്താവന തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ ഉദ്ദേശ ശുദ്ധിയെ മനസ്സിലാക്കാതെ ഇത് ചിലര്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്നും ഇത് മനസ്സിലാക്കി ജനങ്ങള്‍ തെറ്റിദ്ധാരണ മാറ്റണമെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

 

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Latest News