തിരുവനന്തപുരം - മിത്ത് വിവാദം നിയമസഭയില്‍ വലിയ തോതില്‍ ഉന്നയിക്കേണ്ടതില്ലെന്നും സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യം മാത്രം സഭയില്‍ ആവര്‍ത്തിക്കാന്‍ യു ഡി എഫ് യോഗത്തില്‍ തീരുമാനമായി. ഈ വിഷയം കൂടുതല്‍ കത്തിക്കുന്നത് വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ അവസരമുണ്ടാക്കുന്നതിന് കാരണമാകുമെന്നും യോഗം വിലയിരുത്തി. മിത്ത് വിവാദത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എന്‍എസ്എസ് നിലപാട് പക്വമാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അടക്കം മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യു ഡി എഫില്‍ തീരുമാനമായി.