Sorry, you need to enable JavaScript to visit this website.

നൂറ്റിപ്പത്താം വയസ്സിൽ സ്കൂളിലെത്തി; സൗദി വനിത വാർത്തകളിൽ

മക്ക- നൂറ്റിപ്പത്താം വയസ്സിൽ സ്‌കൂളിലേക്ക് മടങ്ങിയ  സൗദി വനിത വാർത്തകളിൽ. ഉംവ ഗവർണറേറ്റിലെ അൽ-റഹ് വ സെന്ററിന്റെ സഹായത്തോടെയാണ്  നൗദ അൽ-ഖഹ്താനി എന്ന വയോധിക പഠനത്തിലേക്ക് മടങ്ങിയത്. നാല് മക്കളുടെ ഉമ്മയാണ് നൗദ.  മൂത്തയാൾക്ക് 80 വയസ്സും ഇളയ കുട്ടിക്ക് 50 വയസ്സുമാണ്  പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ അറബ് ന്യൂസിനോട് പറഞ്ഞു.

ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നത്.   50-ലധികം സഹപാഠികളോടൊപ്പം എല്ലാ ദിവസവും സ്‌കൂളിലെത്തുന്നു.  പാഠങ്ങൾ ആസ്വദിച്ചുവെന്നും ഓരോ ദിവസാവസാനവും ഗൃഹപാഠം പൂർത്തിയാക്കാറുണ്ടെന്നും അൽ ഖഹ്താനി പറഞ്ഞു. 

നിരക്ഷരത തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് 110 കാരി രാജ്യത്തിന്റെ നേതാക്കളോട് നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റ് ബിഷയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാഖ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കിട്ടു. നേരത്തെ പഠിക്കാൻ കഴിയാത്തതിൽ സങ്കടപ്പെടുകയാണ് നൂറ്റിപ്പത്താം വയസ്സിൽ നൗദ. ഈ പ്രായത്തിൽ പഠനത്തിലേക്കുള്ള തിരിച്ചുപോക്ക് ആലോചിക്കാൻ കൂടി സാധിക്കുന്നതായിരുന്നില്ല.  വർഷങ്ങൾക്ക് മുമ്പ് തന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതായിരുന്നുവന്നും അവർ പറഞ്ഞു.

പഠനത്തിൽ കാലതാമസമുണ്ടായത് തന്റെ മാത്രം പ്രശ്‌നമല്ല. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം പഠനം പൂർത്തിയാക്കാൻ കഴിയാത്ത ് നൂറുകണക്കിന് സ്ത്രീകൾ ഗ്രാമങ്ങളിലുണ്ട്. നൗദ അൽ-ഖഹ്താനിയുടെ നാല് മക്കളും അവരുടെ  പഠനത്തെ പിന്തുണയ്ക്കുകയും സന്തോഷം പ്രകടിപ്പിക്കകയും ചെയ്യുന്നു. 

 

Latest News