Sorry, you need to enable JavaScript to visit this website.

സൗദി സന്ദര്‍ശക ഇ വിസ എട്ട് രാജ്യങ്ങളില്‍കൂടി

റിയാദ്- എട്ട് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ വിസ പദ്ധതി വിപുലീകരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പുതുതായി ഉള്‍പ്പെടുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസക്ക് ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശനമാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. രാജ്യം സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഇ വിസ ഉപയോഗിക്കാം.
'ഇവിസ 8 പുതിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ, കൂടുതല്‍ സന്ദര്‍ശകര്‍ക്കു എളുപ്പവും ലളിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനു കഴിയുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

 

Latest News