കൊച്ചി - ലക്ഷങ്ങള്‍ മുടക്കി കഷ്ടപ്പെട്ട് വളര്‍ത്തിയ വാഴകള്‍ നിഷ്‌കരുണം വെട്ടിമാറ്റി വാഴ കൃഷിക്കാരനോട് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ക്രൂരത.
വര്‍ഷങ്ങളായി മൂവ്വാറ്റുപുഴ വാരപ്പെട്ടി പഞ്ചായത്തിലെ ഇലങ്കവത്ത് കൃഷി ചെയ്ത് വരുന്ന തോമസിനോടാണ് കെ എസ് ഇ ബി ക്രൂരത കാണിച്ചത്. കൃഷി സ്ഥലത്തിന് മുകളിലൂടെ 11 കെ വി ലൈന്‍ പോകുന്നതിനാല്‍ അപകടമുണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കെ എസ് ഈ ബി അധികൃതര്‍ 50 സെന്റിലെ കൃഷി മുഴുവനായും നശിപ്പിച്ചത്. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൃഷി-വൈദ്യുതി മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനൊപ്പം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൃഷി മന്ത്രി പി പ്രസാദും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞു.