Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ബാങ്ക് വിളി പുറത്തുകേട്ടാൽ വിവരമറിയും; വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ

കോഴിക്കോട്- സൗദി അറേബ്യയെ പറ്റി വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. പള്ളികളിൽ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെൻസായാണ് കാണുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. സൗദിയിലേക്ക് യാത്രപോയപ്പോൾ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്നാണ് കരുതിയിരുന്നത്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. പക്ഷെ ഒരിടത്തുനിന്നും ബാങ്ക് വിളികേൾക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
കൂടെയുണ്ടായിരുന്ന ആളിനോട് ചോദിച്ചപ്പോൾ പ്രാർത്ഥനകളെല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. പുറത്തു ബാങ്ക് കേട്ടാൽ വിവരമറിയും. അവരുടെ വിശ്വാസത്തിന് ബാങ്ക് വിളിക്കാൻ അവിടെ അവർക്ക് അവകാശമുണ്ട്. പക്ഷെ പുറത്തുകേട്ടാൽ അത് പബ്ലിക് ന്യൂയിസെൻസാണ്..അത് പാടില്ല.അതാണവിടുത്തെ നിയമമെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യൻ ചർച്ചുകളുള്ള സ്ഥലത്തും പോയി. നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്. ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാർത്ഥിച്ചിട്ട് പോകുന്നത്. പക്ഷെ എല്ലാം അകത്താണ്. ഒരു മൈക്കും ഞാൻ പുറത്തുകേട്ടില്ല. ഇവിടെ ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാൻ പറ്റുമോ?. മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവൻ വിടുകയാണ്. ആർക്കാണ് അവിടെ പ്രാർത്ഥിക്കാൻ അവകാശമില്ലാത്തത്. ഹിന്ദുക്കൾക്ക് അടക്കം എല്ലാവർക്കും അവകാശമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷെ അവിടെ നിയമങ്ങൾ പാലിക്കണം.

അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്... ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളതെന്നും മന്ത്രി പറഞ്ഞു. 

Latest News