Sorry, you need to enable JavaScript to visit this website.

രണ്ടു ദിവസത്തിനകം നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി ദമാമില്‍ നിര്യാതനായി

അൽ ഹസ്സ-ഹുഫൂഫിനടുത്ത് മുനൈസിലയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ്(56 വയസ്സ്) മരിച്ചത്. ഈ മാസം എട്ടിന് നാട്ടിൽ പോവാൻ ടിക്കറ്റെല്ലാമെടുത്ത് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദൻ്റെ ആസ്മിക വിയോഗം .ആറ് മാസം മുമ്പ് ഹൃദയ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദൻ. ഒരു നല്ല മരപ്പണിക്കാരൻ കൂടിയായ അരവിന്ദൻ കഴിഞ്ഞ 30 വർഷത്തോളമായി സ്പോണ്‍സറുടെ കൂടെ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.അമ്മയും ഭാര്യയും, മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു.
ഒരു കോൺഗ്രസ് കുടുംബാംഗവും കൂടിയായ അരവിന്ദൻ്റെ ആകസ്മിക നിര്യാണത്തിൽ അൽ ഹസ്സ ഒ ഐ സി സി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ അൽ ഹസ്സയിലെ സാമൂഹ്യ പ്രവർത്തകർ സജ്ജീവമായി രംഗത്തുണ്ട്.

Latest News