ന്യൂദല്‍ഹി-കേരള സര്‍ക്കാരിന് റെയില്‍വേ വികസനത്തില്‍ താല്‍പര്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡല്‍ഹിയില്‍ റെയില്‍വേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി. എന്തു കാര്യത്തെയും കേരള സര്‍ക്കാര്‍ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സര്‍വേ നടത്താന്‍ പോലും സര്‍ക്കാര്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.