Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന് പിടി കൊടുക്കാതെ മുഈനലി ശിഹാബ് തങ്ങൾ

കോഴിക്കോട്- സി.പി.എമ്മുമായി സഹകരിപ്പിക്കാനുള്ള ശ്രമത്തിന് പിടി കൊടുക്കാതെ മുഈനലി ശിഹാബ് തങ്ങൾ. കണ്ണൂർ ജില്ലയിലെ ഒരിടത്ത് സാംസ്‌കാരിക സെമിനാറിൽ മുഈനലി ശിഹാബ് തങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമം നടന്നിരുന്നു. തങ്ങളുടെ പേര് വെച്ച് പോസ്റ്ററും മറ്റും വന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കെ.എസ് ഹംസയെ വിശ്വസിച്ചാണ് സി.പി.എം നേതാക്കൾ ഇത്തരം പരിപാടി സംഘടിപ്പിച്ചത്.
ഇ.കെ വിഭാഗം സമസ്തയുമായി അടുത്തു പ്രവർത്തിക്കുന്ന മുഈനലി ശിഹാബ് തങ്ങൾക്ക് ലീഗ് വിരുദ്ധ ചേരിയിലേക്ക് കടക്കാൻ പ്രയാസമുണ്ട്. വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുഈനലിയെ കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ടി.കെ ഹംസ രാജിവെച്ച ഒഴിവിലേക്ക് മറ്റൊരാളെയാണ് പരിഗണിക്കുന്നത്.

Latest News