നിലമ്പൂർ (മലപ്പുറം) - സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം ജില്ലയിൽ കെ.എൻ.ജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹനാ(19)ണ് മരിച്ചത്.
എടക്കരയിലെ കളേഴ്‌സ് വെഡിങ് കാസ്റ്റൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സനൽ ഇതിനൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സനലിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിനടിയിൽപ്പെട്ട സ്‌കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.