Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലുലു ഹൈപർമാർക്കറ്റ് ടാബിയുമായി കരാർ ഒപ്പുവെച്ചു

റിയാദ്-  മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ പ്രമുഖ ഷോപ്പിംഗ് ഫിനാൻഷ്യൽ സേവന ആപ്പായ ടാബിയുമായി ലുലു ഹൈപർമാർക്കറ്റ് സഹകരണ കരാറിലൊപ്പുവെച്ചു. ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) സേവനത്തോടൊപ്പം മികച്ച ഡീലുകളും ഉൽപന്നങ്ങളും ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ടാബി പെയ്‌മെന്റുമായി ലിങ്ക് ചെയ്ത് യാതൊരു ഫീയോ പലിശയോ ഈടാക്കാതെ നാലു തവണകളായി പണമടക്കാനുള്ള സൗകര്യം ലഭിക്കും. ലുലുവിന്റെ ഓൺലൈനിലും, സ്‌റ്റോറുകളിലും നിന്നുള്ള പർച്ചേസിന് ഇതുപയോഗിക്കാവുന്നതാണ്.
ബിഎൻപിഎൽ ഓപ്ഷൻ ഉത്തരവാദിത്തമുള്ള ചെലവ് രീതികൾ മെച്ചപ്പെടുത്തുമെന്നും ലുലുവിനും ഉപഭോക്താക്കൾക്കും ഒരു വിൻ - വിൻ ചോയ്‌സാണ് നൽകുന്നതെന്നും എല്ലാ ഉപഭോക്താക്കൾക്കും മികച്ച വേനൽക്കാലമാശംസിക്കുന്നുവെന്നും ലുലു ഹൈപർമാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലുവുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നതിനും ദൈനംദിന വാങ്ങലുകൾക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നതിനും ഞങ്ങൾ സന്തുഷ്ടരാണെന്ന് സൗദിയിലെ ടാബി ജനറൽ മാനേജർ അബ്ദുൽ അസീസ് സജ പറഞ്ഞു. ബാക്ക് ടു സ്‌കൂൾ കാമ്പയിനിന്റെ ഭാഗമായുള്ള ഓഫറുകൾ ഓഗസ്റ്റ് ആറു മുതൽ 26വരെയാണ്.

Latest News