കൊച്ചി- ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ മിശ്രിതം പിടികൂടി. ജിദ്ദയില്‍ നിന്നും ദോഹ വഴി എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് സ്വര്‍ണം കടത്തിയത്.
കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ നാല് സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഇവയ്ക്ക് 1064.60 ഗ്രാം ഭാരവും അരക്കോടിയോളം രൂപ മൂല്യവുമുണ്ട്.