Sorry, you need to enable JavaScript to visit this website.

'നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല' പോലീസിനോട് ഭണ്ഡാര മോഷാടാവിന്റെ പരാതി

വടകര - നാട്ടുകാര് ശരിയല്ല, ആരും പൈസ ഇടുന്നില്ല.  ഭണ്ഡാരം കുത്തിത്തുറന്നതിന് പിടിയിലായ മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഇയാളുടെ പോലീസിനോടുള്ള ആദ്യ പരാതി അതായിരുന്നു. ഭണ്ഡാരക്കള്ളനെ കാണാന്‍ എത്തിയവര്‍ക്കും കള്ളന്റെ നിഷ്‌കളങ്കമായ പറച്ചില്‍ കേട്ട് ചിരി പൊട്ടി.
അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്  മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലാണ്  മട്ടന്നൂര് പേരോറ  പുതിയ പുരയില്‍ രാജീവന്‍ എന്ന സജീവന്‍ (44)  പോലീസ് പിടിയിലായത്. താനല്ല മോഷ്ടിച്ചതെന്നും മട്ടന്നൂരുകാരനായ താന്‍ ഭണ്ഡാരം മോഷ്ടിക്കാനായി ഇവിടെ വരെ വരുമോയെന്നും ഒരാളെ പോലെ ഏഴ് പേരില്ലേ എന്നായിരുന്നു പോലീസിനോടുള്ള പ്രതിയുടെ ചോദ്യം. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് മൂന്ന് തവണ കുത്തിത്തുറന്നത്. ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി  ഇല്ലായിരുന്നു. മോഷണം നടന്നതോടെ ക്ഷേത്രഭാരവാഹികള്‍ സിസിടിവി സ്ഥാപിച്ചു. വീണ്ടും വന്ന കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി.  സിസിടിവിയില്‍  പതിഞ്ഞ ചിത്രത്തിന്റെ  അടിസ്ഥാനത്തില്‍  നടത്തിയ  അന്വേഷണത്തിലാണ്  സജീവന്‍ വലയിലായത്. ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി  കളവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

Latest News