Sorry, you need to enable JavaScript to visit this website.

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ ആലുവയിൽ തെളിവെടുപ്പിനെത്തിച്ചു

കൊച്ചി- അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തെ ആലുവയിൽ തെളിവെടുപ്പിനെത്തിച്ചു. ആലുവ മാർക്കറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് തെളിവെടുപ്പ്. കുറ്റകൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതി പോലീസ് ഉദ്യോഗസ്ഥർ മുമ്പാകെ വിശദീകരിച്ചു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും താൻ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്നുമാണ് ഇയാൾ പറഞ്ഞത്. 

പെൺകുട്ടിയെ ഇവിടേക്ക് കൊണ്ടുവരുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. പോലീസ് തിങ്കളാഴ്ച ഡെമ്മി പരീക്ഷണം നടത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 

Latest News