കണ്ണൂര്‍ - ജീവനക്കാരെ ഫ്‌ളാറ്റുകളില്‍ താമസിപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരെ ഫ്ളാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാറെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ എന്‍ ജി ഒ ക്വാട്ടേഴ്സ് കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച ടൈപ്പ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. സിംഗിള്‍ ക്വാട്ടേഴ്സ് എന്ന പഴയ രീതിയില്‍ നിന്നും നിന്നും അപ്പാര്‍ട്ട്മെമെന്റ് രീതിയിലേക്ക് എന്‍ ജി ഒ ക്വാട്ടേഴ്സുകള്‍ മാറി. ഇനി ഫ്ളാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം. തിരുവനന്തപുരത്ത് സ്ത്രീ ജീവനക്കാര്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റ് തുടങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.