കോഴിക്കോട്- ഇന്ത്യയില്‍ 508 റെയില്‍വേ സ്‌റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം കേരളത്തിലാണ്. വടകര, തിരൂര്‍, പയ്യന്നൂര്‍, ഷൊര്‍ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റേഷനുകളാണ് വികസന പദ്ധതിയിലുള്‍പ്പെടുത്തിയത്. ഇന്നു കാലത്ത് പതിനൊന്നിന് പ്രധാന മന്ത്രി നരേന്ദ്രമോഡി പദ്ധതിയുടെ ശിലാസ്ഥാപനം ഓണ്‍ലൈനില്‍ നിര്‍വഹിക്കും. റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവും സഹ മന്ത്രിമാരും സംബന്ധിക്കും. പാലക്കാട് ഡിവിഷനില്‍ മംഗലാപുരം ജംഗ്ഷനേയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. റൂഫ് പ്ലാസ, ഷോപ്പിംഗ് സോണ്‍, ഫുഡ് കോര്‍ട്ട്, കുട്ടികളുടെ കളി സ്ഥലം എന്നിവയെല്ലാം വികസന പദ്ധതിയിലുണ്ട്. പ്രവേശന കവാടം മെച്ചപ്പെടുത്തല്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ലിഫ്റ്റ്, എസ്‌കലേറ്റര്‍, എക്‌സിക്യൂട്ടീവ് ലോഞ്ച് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. വികസന പൂര്‍ത്തിയാവുന്നതോടെ ഈ നഗരങ്ങളിലെ സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളുടെ കേന്ദ്രമായി റെയില്‍വേ സ്റ്റേഷനുകള്‍ മാറും. ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിലെല്ലാം കേരളത്തിലെ സ്റ്റേഷനുകളുടെ ഡിസൈന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുള്‍പ്പെടുത്തി ജാക്കറ്റ് പരസ്യങ്ങള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട്.