Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഗെയിമിലെ പന്തയങ്ങൾക്ക് 28% നികുതി ഏർപ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രി  

ന്യൂഡൽഹി - ഓൺലൈൻ ഗെയിമുകളിൽ നടക്കുന്ന പന്തയങ്ങൾക്ക് 28% നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നടപടി പ്രാബല്യത്തിലാവുക. 
 ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങൾ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപ്പാക്കാതെ നിവൃത്തിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഡൽഹി ധനമന്ത്രിയായ കൈലാഷ് ഗെലോട്ട് പുതിയ ഭേദഗതിയെ എതിർത്തപ്പോൾ ഗോവയും സിക്കിമും അനുകൂലിച്ചുവെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എന്നാൽ കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ തീരുമാനം നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും അനുകൂലിക്കുകയാണെങ്കിൽ ഒക്ടോബർ ഒന്നു മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്നും ആറുമാസത്തിനുശേഷം നികുതി പുനഃപരിശോധിക്കുമെന്നും പറഞ്ഞു. ഓൺലൈൻ ഗെയിമുകളിൽ നടക്കുന്ന പന്തയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികൾക്ക് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

Latest News