കോഴിക്കോട് - കോഴിക്കോട് തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇത് സംബന്ധിച്ച മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ടൂറിസം ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ഒരു മാസത്തേക്കാണ് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സര്‍ക്കാരിനോടും മലബാര്‍ ദേവസ്വത്തോടും കോടതി വിശദീകരണം തേടി.