Sorry, you need to enable JavaScript to visit this website.

ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി ചന്ദ്രയാന്‍ 3 

ന്യൂദല്‍ഹി- ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമായതായി ഐ. എസ്. ആര്‍. ഒ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ പേടകം പിന്നിട്ടതാണ് ഐ. എസ്. ആര്‍. ഒ അറിയിച്ചത്.

ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തില്‍ കയറിക്കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ചന്ദ്ര ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിയ ശേഷം പേടകത്തില്‍ നിന്ന് ലാന്‍ഡറിനെ വേര്‍പെടുത്തും.

ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി ആഗസ്ത് 23ന് സോഫ്റ്റ് ലാന്‍ഡിംഗ് നടക്കും.

Latest News