പെരുമ്പാവൂര്‍- സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ കാര്‍ ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ആറു പേര്‍ മരിച്ചു. ജെറിന്‍ (22), ഉണ്ണി (21), വിജയന്‍, കിരണ്‍ (21), ജിനീഷ് (22) എന്നിവരും ഇവരുടെ മറ്റൊരു സുഹൃത്തുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെറിന്റെ സഹോദരന്‍ ജിബിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ വിമാനത്താവളിത്തിലേക്ക് പോകുകയായിരുന്നു സംഘം. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ആന്ധ്ര പ്രദേശില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകരുമായി വരികയായിരുന്ന ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് ആര്‍ടിഒ പറഞ്ഞു.