Sorry, you need to enable JavaScript to visit this website.

ജോലിക്ക് വിസമ്മതിക്കുന്ന വേലക്കാരിക്ക് 2,000 റിയാൽ പിഴ

ജിദ്ദ - ജോലിയിൽ തുടരാൻ വിസമ്മതിക്കുകയും സ്വദേശത്തേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വേലക്കാരിക്ക് 2,000 റിയാൽ പിഴ ചുമത്തുമെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. രണ്ടു വർഷത്തെ കരാറിൽ റിക്രൂട്ട് ചെയ്ത വേലക്കാരി ജോലിക്ക് വിസമ്മതിക്കുന്നതായും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായും അറിയിച്ചും വേലക്കാരിക്കെതിരെ ഏതു വിധേനെയാണ് പരാതി നൽകുകയെന്ന് ആരാഞ്ഞും സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. 
ഇത്തരം സാഹചര്യങ്ങളിൽ വേലക്കാർക്ക് രണ്ടായിരം റിയാലിൽ കവിയാത്ത തുക പിഴ ചുമത്തും. സൗദിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് അവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് ഇരട്ടി തുക പിഴ ചുമത്തും. സ്വദേശത്തേക്ക് മടങ്ങാനുള്ള ചെലവ് നിയമ ലംഘകരായ ഗാർഹിക തൊഴിലാളിയാണ് വഹിക്കേണ്ടത്. സ്വദേശത്തേക്ക് മടങ്ങാനുള്ള ചെലവിനും പിഴകൾ അടക്കാനും മതിയായ വേതനവും ആനുകൂല്യങ്ങളും ലഭിക്കാനില്ലാത്ത പക്ഷം തൊഴിലാളിയെ സർക്കാർ ചെലവിൽ സ്വദേശത്തേക്ക് നാടുകടത്തുമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
 

Latest News