കണ്ണൂര്‍ - സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ ബി ജെ പി നേതാവ് സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മിത്ത് വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ല. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരു മത വിശ്വാസത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.