കോട്ടയം-ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻമരിയ(17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിൽ പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻമരിയയെ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് കൊണ്ടുവന്നത്. ആൻമരിയയെയുമായി കട്ടപ്പനയിയിൽനിന്ന് കൊച്ചിയിലേക്കുള്ള ആംബുലൻസ് 133 കിലോമീറ്റർ ദൂരം 39 മിനിറ്റ് കൊണ്ട് എത്തിയത് വാർത്തായിരുന്നു. നാട് ഒന്നടങ്കം ആൻമരിയക്ക് വേണ്ടി കൈകോർത്തിരുന്നു.