Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കോൺഗ്രസ് ആഹ്ലാദ പ്രകടനം

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറത്ത് നടന്ന പ്രകടനം.

മലപ്പുറം- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രകടനം നടത്തി.  നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന പ്രകടനം കുന്നുമ്മൽ ജങ്ഷനിൽ കരിമരുന്നുകളുൾ പ്രയോഗിച്ച് ആഹ്ലാദിച്ചു. തുടർന്ന് നഗരത്തിൽ മധുര വിതരണം നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്, ഡി.സി.സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, അസീസ് ചീരാന്തൊടി, പി.സി വേലായുധൻ കുട്ടി, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അൻഷിദ് തുടങ്ങിയവർ സംസാരിച്ചു.

Latest News