Sorry, you need to enable JavaScript to visit this website.

അൽഫാം കഴിച്ച യുവതിക്ക് ഭക്ഷ്യവിഷബാധ 

ഇടുക്കി-കട്ടപ്പന നഗരത്തിലെ പോർച്ചുഗ്രിൽ ഹോട്ടലിൽ നിന്നും ചിക്കൻ അൽഫാം കഴിച്ച യുവതിക്ക് ഭക്ഷ്യ വിഷബാധയേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ച യുവതിക്ക് രാത്രി വൈകി ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രോഗശമനം ഇല്ലാത്തതിനാൽ തിങ്കളാഴ്ച വീണ്ടും ആശുപത്രിയിലെത്തി. വ്യാഴാഴ്ച അവശയായ യുവതി പാമ്പാടുംപാറ പി എച്ച് സിയിൽ തുടർ ചികിത്സക്ക് എത്തിയതായി പാമ്പാടുംപാറ മെഡിക്കൽ ഓഫീസർ കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 27ന് വെള്ളയാംകുടിയിലെ പെപ്പർമിന്റ് ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചവർക്കും  വിഷബാധയേറ്റതായും തുടർ നടപടികൾ സ്വീകരിക്കണമെന്നും  ഇതേ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
 

Latest News