കോട്ടയം- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം കുന്നത്ത്‌നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കല്‍ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (42) ആണ് പാലാ പോലീസിന്റെ കസ്റ്റഡിയിലായത്.
പാലാ സ്വദേശിയായ യുവാവില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലേക്ക് ജോലിക്കെന്ന പേരില്‍ പല തവണയായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതിനുശേഷം കബളിപ്പിക്കുകയാണെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.
പാലാ സ്റ്റേഷന്‍ എസ്. എച്ച്. ഒ കെ. പി ടോംസണ്‍, എസ്. ഐ വി. എല്‍ ബിനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.