കൊച്ചി- സ്‌കൂള്‍ വിദ്യാര്‍തികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മദ്യപിച്ച് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍.
വൈപ്പിന്‍ ഓച്ചന്‍തുരുത്ത് വലിയവീട്ടില്‍ ജോണ്‍സന്‍ (39) ആണ് അറസ്റ്റിലായത്. അലക്ഷ്യമായ ഡ്രൈവിങ്ങിനും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വല്ലാര്‍പാടം ഡി പി വേള്‍ഡിന് മുന്‍വശത്താണ് സംഭവം. എറണാകുളത്തു നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ഓട്ടോറിക്ഷ ഡി പി വേള്‍ഡിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സെന്റ് തെരേസസ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കണ്ടെത്തിയത്.
മുളവുകാട് എസ്. ഐ സുനേഖ് എന്‍. ജെ, പോലീസുകാരായ രാജേഷ്, സിബില്‍ ഫാസില്‍, അരുണ്‍ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നിയമലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെയും ഓട്ടോറിക്ഷകള്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് ഡി. സി. പി ശശിധരന്‍ അറിയിച്ചു.