ജുബൈല്‍- സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിപറമ്പ കല്ലുവീട്ടില്‍ അബ്ദുറഹ്മാനാണ് (37) മരിച്ചത്.
ദമാമില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ നാരിയ ഗ്രാമത്തില്‍ നിന്നും ഖഫ്ജി റോഡില്‍ ഏകദേശം എഴുപത് കിലോമീറ്റര്‍ അകലെ സഫാനിയയിലാണ് അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വെള്ള ടാങ്കര്‍ ടയര്‍ പൊട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം. നാരിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.