തിരുവനന്തപുരം- സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് എന്ന പേരിൽ ഭീഷണിപ്പെടുത്തൽ. തിരുവനന്തപുരം മംഗലപുരം പിഎച്ച്സി യിലെ ഹെഡ് നഴ്സ് റുബിയെയാണ് തിരുവനന്തപുരം പുത്തൻതോപ്പ് ചിറ്റാറ്റുമുക്ക് സ്വദേശി അൻവർ സാദത്ത് വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയടക്കം എൻ.ജി.ഒ യൂണിയൻ പരാതി നൽകിയപ്പോളാണ് ഇക്കാര്യം മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇക്കാര്യത്തിൽ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്. മന്ത്രിയെയും സർക്കാറിനെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.