Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍- മദ്യലഹരിയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.
കക്കാട് കുഞ്ഞിപ്പള്ളി ജംഗ്ഷനിലെ ജുമാഅത്ത് പള്ളിക്ക് നേരെ കല്ലെറിഞ്ഞ കുഞ്ഞിപ്പളളി സ്വദേശി നിഖില്‍, ഇടച്ചേരി സ്വദേശി ഷമീര്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. കല്ലേറില്‍ പള്ളിയുടെ വരാന്തയിലെ ഗ്ലാസ് തകര്‍ന്നിരുന്നു.
പള്ളി കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സഹകരണ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.  തെരുവുപട്ടിയെ എറിയുമ്പോള്‍ കൊണ്ടതാണെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി. ഇത് പോലീസ് മുഖവിലക്കെടുത്തില്ല. പ്രതികളെ പിടികൂടുമ്പോള്‍ മദ്യ ലഹരിയില്‍ ആയിരുന്നു. ഇവരുടെ പക്കല്‍നിന്ന് സിറിഞ്ചും, മയക്ക്മരുന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ടൗണ്‍ എസ്.ഐ, നസീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

Latest News