തിരുവനന്തപുരം - ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് എ എന്‍ ഷംസീറും പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുകയാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സി പി എമ്മിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്‍ തടിതപ്പുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സതീശന്റെയും സുരേന്ദ്രന്റെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ ഒന്നാണ്. വി ഡി സതീശന്റെ വാക്കുകളില്‍ മുഴുവന്‍ ബി ജെ പിയുടെ അതേ നിലപാടാണുള്ളത്. ജീര്‍ണ്ണമായ വര്‍ഗീയതയുടെ അങ്ങേയറ്റമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.