പുഴയില്‍ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി      

വടകര-സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടയില്‍ ഏറാമല തുരുത്തിമുക്കില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുകുളങ്ങര സി.കെ അനൂപി(22)ന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ പുഴയില്‍ നിന്നും കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അനൂപിനെ നീന്തുന്നതിനാടയില്‍ കാണാതായത് ' കാണാതായത്. സുഹൃത്തുക്കളായ രണ്ട് പേര്‍ക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ നീന്തി കരക്കെത്തി  സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എടച്ചേരി സി.ഐ.എം.ആര്‍.ബിജുവിന്റ നേതൃത്വത്തില്‍ തുടര്‍ന്ന് അഗ്‌നി രക്ഷസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല..തുരുത്തി കടവിനോട് ചേര്‍ന്ന ഭാഗത്ത് പുഴയില്‍ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കക്കയത്ത് നിന്നുള്ള ഉള്ള റസ്‌ക്യു ടീമും തിരിച്ചിലില്‍ പങ്കെടുത്തെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Latest News