തൃശൂർ - എരുമപ്പെട്ടിയിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെ കാണാതായി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ സ്വദേശി അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ച മുതലാണ് കാണാതായത്. ഇരുവരുടെയും ബാഗുകൾ ക്ലാസ് മുറിയിൽ തന്നെയാണ്. സ്‌കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും
വിവരങ്ങൾ ലഭിക്കുന്നവർ 04885273002, 9497980532 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും എരുമപ്പെട്ടി പോലീസ് അറിയിച്ചു. കുട്ടികൾ തൃശൂരിൽനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസ്സിൽ കയറിയതായി വിവരമുണ്ടെന്നും അതന്വേഷിക്കാൻ പോലീസ് സംഘം പുറപ്പെട്ടതായും എരുമപ്പെട്ടി പോലീസ് അറിയിച്ചു.