Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍

കൊച്ചി: എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തോപ്പുംപ്പടി നസ്രത്ത് നിന്‍സണ്‍ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ (27)നെയാണ് ചെന്നൈയില്‍ നിന്നും തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. 

കേസെടുത്തെ വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതി വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി എസിപി കെ. ആര്‍ മനോജിന്റെ നേതൃത്വത്തില്‍ തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്. ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ, എ. എസ്. ഐമാരായ ശ്രീകുമാര്‍, ഉത്തംകുമാര്‍, അനില്‍കുമാര്‍, സി. പി. ഒമാരായ ബിബിന്‍ മോന്‍, വിശാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest News