Sorry, you need to enable JavaScript to visit this website.

ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ നാല് വയസുകാരിയായ മകള്‍ പീഡനത്തിനിരയായി, പ്രതി കസ്റ്റഡിയില്‍

മലപ്പുറം - ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ നാല് വയസുകാരിയായ മകള്‍ പീഡനത്തിനിരയായി.  മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.  പിതാവിന്റെ സുഹൃത്തായ മധ്യപ്രദേശുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ വീട്ടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയില്‍ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. 

Latest News