കൊച്ചി- എം. ഡി. എം. എയുമായി യുവാവ് പിടിയില്‍. ഇരിങ്ങോള്‍ പീച്ചിനാമുകള്‍ തൃശ്യമംഗലം വീട്ടില്‍ സിദ്ധാര്‍ത്ഥന്‍ (25)നെയാണ് കുറുപ്പംപടി പോലീസും ഡിസ്ട്രിക്ക് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും 2.40 ഗ്രാം എം. ഡി. എം. എ പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രാസലഹരി ഇയാളുടെ പേഴ്‌സില്‍ നിന്ന് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് വില്‍പനക്കായി വാങ്ങിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ്. ഐമാരായ ടി. ബി. ബിബിന്‍, അബ്ദുല്‍ ജലീല്‍, സി. പി. ഒമാരായ സഞ്ജു ജോസ്, എന്‍. പി. ബിന്ദു, കെ. പി. നിസാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.