റിയാദ് - ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കേസില്‍ ഫിലിപ്പിനോ വേലക്കാരിയുടെ വിചാരണ റിയാദ് പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ഐ.എസിനെ പിന്തുണക്കല്‍, സൗദിയിലും വിദേശത്തുമുള്ള ഐ.എസ് അനുഭാവികളുമായി ആശയ വിനിമയം നടത്തല്‍, ഐ.എസ് അനുകൂല സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍, ഐ.എസ് അനുകൂല വിഡിയോകളും ഫോട്ടോകളും മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും സൂക്ഷിക്കല്‍ എന്നീ ആരോപണങ്ങള്‍ യുവതി നേരിടുന്നു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ പ്രതിക്ക് വിധിക്കണമെന്നും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനും ഗ്യാലക്‌സി ടാബ്ലറ്റ് കണ്ടുകെട്ടുന്നതിനും വിധിയുണ്ടാകണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സൗദിയില്‍ നിന്ന് നാടുകടത്തണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.