തിരുവനന്തപുരം- എന്‍. എസ്. എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ നടത്തിയ നാമജപഘോഷയാത്രക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സീപ്ക്കര്‍ എ. എന്‍ ഷംസീറിന്റെ മിത്ത് പാരമര്‍ശത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയാണ് നാമജപഘോഷയാത്ര നടത്തിയത്.
എന്‍. എസ്. എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാറാണ് കേസിലെ ഒന്നാം പ്രതി. കണ്ടലറിയാവുന്ന ആയിരം പേരെയും ഉള്‍പ്പെടുത്തി. അന്യായമായി സംഘം ചേര്‍ന്നെന്ന് ആരോപിച്ചാണ് കേസ്.